പള്ളുരുത്തി: വിലക്ക് ലംഘിച്ച് കളത്തറ കായലിൽ മീൻ പിടിക്കാനിറങ്ങിയവരെ പൊലീസ് പൊക്കി. കെട്ടുകലക്കൽ ഉൽസവം സാധാരണ നടക്കുന്നത് മാർച്ച് 31നാണ്. നവംബർ മുതൽ മാർച്ച് വരെ കായലിലെ മൽസ്യങ്ങൾ കരാറുകാരന് പിടിച്ച് വിൽപ്പന നടത്താം. ബാക്കി മീനുകളെ നാട്ടുകാർ വല വെച്ച് പിടിക്കും. കിട്ടുന്ന മീനുകളെ വളരെ ലാഭത്തിൽ നാട്ടുകാർക്ക് ഇവിടെ നിന്ന് വാങ്ങാം. എന്നാൽ ചെല്ലാനം പഞ്ചായത്ത് കരാർ കാലാവധി ഈ മാസം 30 വരെ നീട്ടിക്കൊടുത്തു. എന്നാൽ ക്ഷമയില്ലാത്തവർ ഒരാഴ്ചക്ക് മുൻപേ കായലിൽ ഇറങ്ങി മീൻപിടുത്തം തുടങ്ങി. ഇത് കാണാൻ നൂറു കണക്കിനാളുകൾ എത്തി.സാമൂഹ്യ അകലം പാലിക്കാത്തതിനും നാട്ടുകാർ ഒരുമിച്ച് കായലിൽ ഇറങ്ങിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.8 പേരെ അറസ്റ്റ് ചെയ്യുകയും 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.നാടൻ മീനുകളായ കറുപ്പ്, തിലോപിയ, കരിമീൻ തുടങ്ങി നിരവധി മീനുകൾ കളത്തറ ഭാഗത്ത് വിൽപ്പന നടക്കും.ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ലഭിച്ചത്.കാണികളെ പൊലീസ് ചൂരൽ പ്രയോഗത്തിലൂടെയാണ് ആളുകളെ തുരത്തി ഓടിച്ചത്.