കൊച്ചി : നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഒരു ലക്ഷം മാസ്കും സാനിറ്റെെസറുകളും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം പാർട്ടി ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ വിതരണോദ്ഘാടനം ഭാരവാഹികളായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, സുധീഷ് നായർ, ജോയി എളമക്കര, പി.എൻ. ഗോപിനാഥൻ നായർ, പി.എ. റഹീം, എം.ജെ. മാത്യു, കെ.ജെ. ടോമി, ഉഷ ജയകുമാർ, പി.എസ്. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ നിർവഹിച്ചു. ലോക്ക് ഡൗണിനെത്തുടർന്ന് ആളുകൾ ദുരിതം അനുഭവിക്കുന്ന മേഖലകളിൽ സൗജന്യ ഭക്ഷ്യ - പ്രൊവിഷൻ കിറ്റുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.