കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ആന്റണി ജോൺ എം.എൽ.എ കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള മെഡിസിൻ ഹെൽപ് പദ്ധതിയുടെ ഭാഗമായി അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ആവശ്യമായ മരുന്നുകൾ നൽകി .ലോക്ക് ഡൗൺ കാരണം മരുന്നിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മരുന്നുവിതരണം ചെയ്തത്.ഇവർക്ക് ഒരു മാസത്തേക്കുള്ള മരുന്നാണ് നൽകിയത്. അയ്യായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലയുള്ള മരുന്നുകളാണ് ഇവർ ഉപയോഗിക്കന്നത്. മരുന്നുകൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എൻ.യു അഞ്ചലിക്ക് എം.എൽ.എ കൈമാറി. താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സ്റ്റേറ്റ് കോ ഓർഡിനേറ്റർ മോഹനചന്ദ്രൻ, ശ്രീകുമാർ ബി,അനുമോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.