തൃപ്പൂണിത്തുറ: കൊവിഡ്ക്കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന തൃപ്പൂണിത്തുറ മാർക്കറ്റ് വാർഡിലെ പൊയിന്തറ കോളനി നിവാസികളായ 84 കുടുംബാംഗങ്ങൾക്കും മറ്റ് നിർദ്ധന കുടുംബാംഗങ്ങൾക്കുമായി വാർഡ് കൗൺസിലർ എ.വി. ബൈജുവിന്റെ നേതൃത്വത്തിൽ 130 കുടുംബംഗങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മുത്തൂറ്റിന്റെയും മറ്റ് അഭ്യദയകാംഷികളുടേയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പ്രിയ, സൈനു എന്നിവർ പങ്കെടുത്തു.