കോലഞ്ചേരി: കൊവിഡ് പ്രതിരോധങ്ങൾക്കിടയിൽ റംസാൻ. വാങ്ങിയ വിലയ്ക്ക് പച്ചക്കറിയും പഴങ്ങളും വിറ്റ് നാടിന് മാതൃകയായി സൂപ്പർ മാർക്കറ്റുടമ. പട്ടിമറ്റം പി.പി റോഡിലെ മിസ്റ്റ് സൂപ്പർ മാർക്കറ്റുടമ കെ.എസ് ഹൈദ്രോസാണ് തന്റെ സക്കാത്ത് വിഹിതം ഇത്തരത്തിൽ വിനിയോഗിച്ച് നാട്ടുകാർക്ക് പ്രയോജന പ്രദമാക്കുന്നത്. ഒരു വർഷം മുമ്പാണ് പട്ടിമറ്റത്ത് മിസ്റ്റ് തുടങ്ങിയത്. ലോക്ക് ഡൗൺ തുടങ്ങി രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങിയതാണ് റിഡക്ഷൻ സെയിൽ. തന്റെ സ്വന്തം വാഹനത്തിൽ മകൻ അജുവാണ് തമിഴ്നാട്ടിൽ പോയി പച്ചക്കറി എടുത്ത് എത്തിക്കുന്നത്. വാഹന വാടകയുടെ കുറവും, ഡ്രൈവറുടെ ശമ്പളവും ഇതിലൂടെ ലാഭിക്കും. കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്കും മറ്റ് ഹോൾ സെയിൽ ആവശ്യങ്ങൾക്കും പച്ചക്കറി നൽകിയാണ് വില കുറച്ച് വില്പനയിൽ നഷ്ടം വരാതെ പിടിച്ചു നിർത്തുന്നത്. ലോക്ക് ഡൗൺ കഴിയും വരെ വില്പന തുടരാനാണ് തീരുമാനം.

വില വിവരം

സവാള 20

പാവയ്ക്ക 35

ഉരുളകിഴങ്ങ് 30

മാങ്ങ 30

തക്കാളി 30

വഴുതന 25

വെണ്ട 30

പച്ചമുളക് 35

മുരിങ്ങകോൽ 40

ബീൻസ് 65

ബീറ്റ് റൂട്ട് 25

കാബേജ് 25

കാരറ്റ് 25

കോളി ഫ്ളവർ 30

ചേന 30

തേങ്ങ 45

കപ്പ 20

കുമ്പളങ്ങ 30

മത്തൻ25

വെളുത്തുള്ളി 105

ചെറിയ ഉള്ളി 70

ഇഞ്ചി 70

തണ്ണി മത്തൻ കിരൺ 20

ഓറഞ്ച് 60

പച്ച മുന്തിരി 80

സീഡ് ലെസ് മുന്തിരി ബ്ളാക്ക് 90

മാതളം 100

ഏത്തപ്പഴം 40

പൈനാപ്പിൾ 20

ആപ്പിൾ 140

മധുര കിഴങ്ങ് 20