കൊച്ചി: പ്രവാസികളെ പ്രത്യേകവിമാനത്തിൽ എത്തിക്കുന്നതിന് കൺട്രോൾ റൂം തുറന്ന നടപടി സ്വാഗതാർഹമാണെന്ന് കെ.എൽ.സി.എ പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് കെ.എൽ.സി.എ ഈ വിഷയത്തിൽ കത്ത് നൽകിയിരുന്നു. കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയും ഇടപെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ഗൾഫ് നാടുകളിലെ കോ ഓർഡിനേറ്റർ അലക്‌സ് താളുപ്പാടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെ.എൽ.സി.എ ഇടപെടലുകൾ നടത്തിയത്.