ഏലൂർ: മൂന്ന് ദിവസമായുള്ള ഏലൂർ, മഞ്ഞുമ്മൽ നിവാസികളുടെ ആശങ്കകൾക്ക് വിരാമം. ഏലൂർ കുറ്റിക്കാട്ടുകര സൗത്ത് ബ്ലോക്ക് ക്വാർട്ടേഴ്സിന് സമീപം

പുതുപറമ്പിൽ പരമേശ്വരൻ മകൻ വിനോദിന്റെ മരണകാരണം കൊവിഡ് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

കൂനംതൈ ആർ.പി. ട്രാവൽസ് ഓഫീസ് ഉടമയായ വിനോദ്

മഞ്ഞുമ്മൽ സെന്റ ജോസഫ് ആശുപത്രിയിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് മരിച്ചിരുന്നു. ഭാര്യയുമൊത്ത് സ്വയം കാർ ഓടിച്ചാണ് വിനോദ് ആശുപത്രിയിൽ എത്തിയത്. മിനിറ്റുകൾക്കുള്ളിൽ മരിക്കുകയും ചെയ്തു.

ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ ഓഫീസിൽ പോയിരുന്നില്ലങ്കിലും മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പനിയും ചുമയും ഉണ്ടായിരുന്നു. മരണത്തെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ഡ്യൂട്ടി ഡോക്ടറേയും ജീവനക്കാരേയും ഐസൊലേഷനിലാക്കി. പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ഇന്ന് മുതൽ ഇവരെല്ലാവരും ജോലിക്ക് എത്തും.