ആയുർവേദ ചികിത്സയിൽ പാരമ്പര്യ വൈദ്യത്തിന്റെ പ്രസക്തി വിളിച്ചോതുന്ന എറണാകുളം ജില്ലയിൽ കൂന്നത്തുനാട് താലൂക്കിലെ പനിച്ചയത്തുനിന്നും സെന്റ് പോൾസ് ആയുർവേദ ചികിത്സാകേന്ദ്രം വേറിട്ട വഴികളിലൂടെ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചിട്ട് 100 വർഷം പിന്നിട്ടു. ഇക്കാലയളവിൽ ചികിത്സാരീതികളിൽ പല മാറ്റങ്ങളും സംഭവിച്ചെങ്കിലും തലമുറകളായി കൈമാറിവന്ന ചികിത്സയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഇന്നും നമ്മുടെ ചുറ്റിലും ഉണ്ടെന്നതാണ് വസ്തുത.ആസ്തമ, ശ്വാസംമുട്ടൽ, അലർജി എന്നിവയ്ക്കുള്ള ചികിത്സകൾക്ക് ഈ പാരമ്പര്യ ചികിത്സകർ ഇതിനോടകം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുമ്പോൾ തങ്ങൾ കൃതാർത്ഥരായി എന്നാണ് തലമുറയിലെ ഇപ്പോഴത്തെ ചികിത്സകൻ എൽദോ വൈദ്യരുടെ നിലപാട്.
സി.മീര
ചരിത്ര വഴികളിലൂടെ...
പിതാമഹൻ തുടക്കമിട്ട പ്രസ്ഥാനം
1920 കളിൽ തന്റെ പിതാമഹൻ കോരവൈദ്യൻ ചെറുതായി തുടക്കമിട്ടതും, പിന്നീട് തുടർന്ന് പോന്നതുമായ ചികിൽസ 1960 ൽ ഇപ്പോഴത്തെ ചികിത്സകൻ എൽദോ വൈദ്യന്റെ പിതാവ് എ. കെ. പൗലോസ് വൈദ്യൻ ഏറ്റെടുക്കുകയും,തുടർന്ന് സെന്റ് പോൾ ഫാർമസി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇവിടെ നിന്നുമായിരുന്നു പാരമ്പര്യ ചികിൽസയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഇപ്പോഴത്തെ ഉയർച്ചക്ക് പിന്നിൽ തന്റെ പിതാവിന്റെ അനുഗ്രഹവും, ആശീർവാദവും,കൈപ്പുണ്യവുംഉണ്ടെന്ന് എൽദോ വൈദ്യൻ വിശ്വസിക്കുന്നു. ആദ്യമായെത്തുന്ന രോഗികൾക്ക് എൽദോ വൈദ്യർ നേരിട്ടാണ് മരുന്നുകൾ നൽകുന്നത്.
2008ൽ പിതാവിന്റെ മരണത്തോടെ എൽദോ വൈദ്യൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ ചികിൽസ കൂടുതൽ പേരിലേക്ക് വ്യാപിക്കണമെന്ന ആഗ്രഹത്തോടെ സെന്റ് പോൾഫാർമസി എന്നത് സെന്റ്പോൾസ് ആയുർവേദ എന്നപേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുകയായിരുന്നു.100 വർഷം പിന്നിട്ടതിന്റെ വാർഷിക ആഘോഷവേളയിൽ അത്യാധുനീക സൗകര്യങ്ങളോട് കൂടിയ പുതിയ ഔഷധ നിർമ്മാണശാല മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി 2020 ജനുവരി 19 ന് ഉദ്ഘാടനം ചെയ്തു. ഇത് ജൈത്രയാത്രയുടെ മറ്റോരു നാഴികകല്ലായാണ് വിലയിരുത്തേണ്ടത്.
ശ്വാസം മുട്ടൽ,അലർജി,ആസ്തമ എന്നിവക്ക് കടിഞ്ഞാണിടാൻ
ശ്വാസം മുട്ടൽ,അലർജി,ആസ്തമ എന്നിവക്കുള്ള പാരമ്പര്യ ചികിൽസയാണ് പനിച്ചയം ആസ്ഥാനമായ സെന്റ് പോൾസ് ആയുർവേദ ചെയ്യുന്നത്.ഇത്തരം രോഗങ്ങളുമായി ഇതിനോടകം അനേകായിരം പേരെങ്കിലും എൽദോ വൈദ്യനെ സമീപിച്ചിട്ടുണ്ട്. ഇവർക്കുള്ള ചികിൽസയും വൈദ്യൻ നൽകുകയും ചെയ്തിട്ടുണ്ട്. കഫമിളക്കാനുള്ള മരുന്ന്,മൂക്ക് ,കണ്ണ്,ചെവി, തൊണ്ട ചൊറിച്ചിലിനുള്ള കഷായം,നിറുത്താതുള്ള ചുമക്കുള്ള കഷായം,തുമ്മലിനുള്ള എണ്ണ,എന്നിങ്ങനെ 6 കൂട്ടം പ്രത്യേക മരുന്നുകളാണ് പ്രധാനമായും രോഗികൾക്ക് നൽകുന്നത്. ആസ്ത്മയുടെ എണ്ണ മാസത്തിലെ ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ ദിനങ്ങളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത് എന്ന ഒരു നിഷ്കർഷ കൂടിയുണ്ട്. ശ്വാസം മുട്ടലിനുള്ള എണ്ണയാണ് ഇക്കൂട്ടത്തിൽ പ്രത്യേകതയുള്ളത്.
മാസത്തിൽ ആറോ,ഏഴോ ദിവസങ്ങളിലാണ്സാധാരണയായി ആസ്ത്മയുടെ എണ്ണ ഉപയോഗിക്കേണ്ടത്. ഈ സമയത്ത് ഇറച്ചി, മീൻ, മുട്ടചേരുന്ന ആഹാരം എന്നിവ ഒഴിവാക്കേണ്ടതും, ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതുമാണ്. ഒരുപക്ഷേ മൂന്ന് മാസം മുതൽ ഒരു വർഷം വരെ ചികിൽസ വേണ്ടി വന്നേക്കാം.
കൊവിഡ് കാലത്തെ ചികിത്സ
കോവിഡ് 19, RNAവൈറസായതുകൊണ്ടും കൂടുതൽ പഠനം നടത്തുന്നതുകൊണ്ടും ഇക്കര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നാണ്അദ്ദേഹത്തിന്റെ നിലപാട്. എങ്കിലും സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകളെടുത്ത് ലക്ഷണത്തിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഔഷധങ്ങളും, അതിന് ഉതകുന്നതായ ആഹാരരീതികളും ചര്യയും ഇതിൽ പ്രയോജനപ്പെടുമെന്ന കാഴ്ചപ്പാടാണ് വൈദ്യർക്കുള്ളത്. ഇക്കാലയളവിൽ പുതിയ രോഗികളെ വൈദ്യൻ ചികിൽസിക്കുന്നില്ല.അതേസമയം, മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചികിൽസയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടാൽ പൊലീസ്,ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥരുടെ സഹായത്തോടെ മരുന്ന് എത്തിക്കുന്ന നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം സൂചന നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ലോക്ക്ഡൗൺ കാരണം സ്വയം നിയന്ത്രിക്കാൻ മനുഷ്യൻ പഠിച്ചു എന്നാണ് വൈദ്യന്റെ വിലയിരുത്തൽ.ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാൻ മനുഷ്യൻ ശീലിച്ചതും,മലിനീകരണം കുറഞ്ഞത് അസുഖങ്ങൾ പിടിപെടാനുള്ള അവസരം കുറച്ചതും നല്ല ലക്ഷണമാണെന്ന അഭിപ്രായത്തിലാണ് എൽദോ വൈദ്യൻ.
ഔഷധച്ചെടി വളർത്തൽ കൃഷിയാക്കാം
ഇപ്പോൾ നാം ആയുർവേദ ഔഷധങ്ങൾക്ക് ആവശ്യമായ ഉണക്കമരുന്നുകൾക്ക് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നേരത്തെ വൈദ്യന്മാരുടെ മരുന്നുകുറുപ്പടികൾക്കനുസരിച്ച് തൊടിയിലും തൊണ്ടിലും നടന്ന് മരുന്ന് ശേഖരിച്ച് കഷായങ്ങളും മറ്റും ഉണ്ടാക്കിയിരുന്ന ഒരു കാലത്താണ് വൈദ്യർ വളർന്നതെങ്കിലും ഇന്ന് ഇതിനൊക്കെ പരിഹാരമായാണ് സെന്റ് പോൾസ് ആയുർവേദം നിലകൊള്ളുന്നത്. ഇതിന് ഒരു പരിഹാരമെന്നവണ്ണം തനിക്ക് ആവശ്യമുള്ള പച്ച മരുന്നുകൾ വീടിനടുത്തുള്ള സ്ഥലത്ത് കൃഷിചെയ്യുകയാണ്.ചെറുതും വലുതുമായ 900 ത്തിൽ പരം ആയുർവേദ മരുന്ന് നിർമ്മാണ ശാലകളാണ് ഇന്ന് കേരളത്ത്തിലുള്ളത്. ഇവർക്ക് ആവശ്യമുള്ള മരുന്നുകൾ നമ്മുടെ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാനായാൽ അത് കർഷകർക്ക് ഒരു വരുമാനമാകുന്നതിലുപരി മരുന്ന് നിർമ്മാണത്തിൽ വളരെ പ്രയോജനകരമാകും എന്നാണ് എൽദോ വൈദ്യന്റെ പക്ഷം.
പാരമ്പര്യത്തിനപ്പുറം
ചികിൽസ വെറും പാരമ്പര്യ കാര്യം മാത്രമല്ല എൽദോ വൈദ്യന്. ഒപ്പം നിന്ന് എല്ലാകാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്ന ഭാര്യ ബീന എൽദോ ഇപ്പോൾ സെന്റ് പോൾ ആയുർവേദയുടെ മുഖ്യ കാര്യസ്ഥയാണ്.ആയുർവേദ ചികിൽസ അക്കാഡമിക് ആയി പഠിച്ചെടുക്കാത്തതിന്റെ കുറവ് തന്റെ മക്കളിലൂടെ നികത്തുകയാണ് വൈദ്യൻ. മൂത്ത മകൾ ഗ്രീഷ്മയുടെ ബി. എ. എം. എസ്. പഠനം ഈ വർഷം പൂർത്തിയാകുന്നതും,രണ്ടാമത്തെ മകൻ ഗ്രേസ്മോൻ ബി. എ. എം. എസ്. മൂന്നാം വർഷ വിദ്ധ്യാർഥിയുമാണ്.ഇവർ ആയുർവേദ ഡോക്ടർമാരാകാനുള്ള തയ്യാറെടുപ്പിലാണ്. പഠനത്തിലുമാണ്. ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ ഗ്രേയയേയും ആയുർവേദ ഡോക്ടർ ആക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിലാഷം.
അവകാശവാദങ്ങൾ ഒന്നുമില്ലാതെ
നാമെല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അലർജി വാഹിക്കുന്നവരാണ്.കാലാവസ്ഥ,പൊടിശല്യം,തണുത്ത ഭക്ഷണം, ഗന്ധം,പഴങ്ങൾ,കക്ക, ചെമ്മീൻ, ഞണ്ട്, മോര്,തൈര്, പാൽ,പാലുത്പന്നങ്ങൾ,ചിരിച്ചാൽ, കരഞ്ഞാൽ, കറുത്ത വാവ്,വെളുത്ത വാവ് എന്നിങ്ങനെ നിരവധി കാര്യങ്ങൾകൊണ്ട് അലർജി ഉണ്ടാകുന്നവരുണ്ട്. ഒരിക്കലും ഇവക്കെല്ലാം അവകാശവാദങ്ങൾ ഉന്നയിക്കാതെയുള്ള ചികിൽസയാണ് എൽദോ വൈദ്യന്റേത്.ഒരുമാസം മരുന്ന് കഴിച്ച്സുഖത്തിന് കുറവുണ്ടെങ്കിൽ മാത്രം ചികിൽസ തുടരാൻ വൈദ്യൻ ആവശ്യപ്പെടാറുള്ളൂ.ഇക്കാര്യം ആദ്യമേ തന്നെ വരുന്ന രോഗികളൊട്പറഞ്ഞ് ബോധ്യപ്പെടുത്തുന്നതാണ് എൽദോ വൈദ്യന്റെ രീതി.മറ്റേതൊരു ചികിൽസാ രീതിയേയും തള്ളിപ്പറയാനോ,കുറ്റപ്പെടുത്താനോ അദ്ദേഹം തയ്യാറല്ല.എങ്കിലുംഓരോ കാലാവസ്ഥയും മറ്റുള്ള അവസ്ഥയും പോലെ എല്ലാ മരുന്നും എല്ലാവർക്കും ഒരുപോലെ യോജിക്കില്ലെന്ന് വൈദ്യൻ പറഞ്ഞു. ഇതിനിടെ നാലുതരം ഇൻഹേലർ ഉപയോഗിക്കുന്നവരും,ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നവരുമെല്ലാം ചികിൽസ തേടി എത്താറുണ്ടെന്ന് എൽദോ വൈദ്യൻ കൂട്ടിച്ചേർത്തു. പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചിട്ട് അസുഖം ഭേദമാകാത്തവർ ഇവിടെ വന്ന് ചികിൽസ തേടിഅസുഖം മാറിപ്പോയപ്പോഴുള്ള അവരുടെ സന്തോഷം കാണുമ്പോൾ ഇദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കന്യാകുമാരി മുതൽ അന്റാർട്ടിക്ക വരെ
കന്യാകുമാരി മുതൽ അന്റാർട്ടിക്ക വരെ തന്റെ മരുന്ന് എത്തണമെന്നാണ് എൽദോ വൈദ്യന്റെ ആഗ്രഹം.മക്കളിലൂടെ ഇത് സാധിക്കുമെന്നാണ് തന്റെ വിശ്വാസം.ഇപ്പോൾ ഹെഡ് ഓഫീസ് ഉൾപ്പെടെ 14 യൂണിറ്റുകളുണ്ട് സെന്റ് പോൾ ആയുർവേദയ്ക്ക്.ചീഫ് മെഡിക്കൽ ഓഫീസർഡോ. നീമ പോളിന്റെ കീഴിൽ 16 ഡോക്ടർമാർ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നുണ്ട്.പനിച്ചയത്തേക്ക് പോകാൻ വാഹന സൗകര്യം ഇല്ലാതിരുന്നതന്റെപിതാമഹന്റെ കാലത്ത് തൊടുപുഴ,മൂവാറ്റുപുഴ,ആലുവ എന്നിവിടങ്ങളിൽ നിന്നും രോഗികൾ കലവും അരിയും മറ്റ് സാധനങ്ങളുമായാണ് എത്തിയിരുന്നത്.അന്ന് വീടിനോട് ചേർന്നുള്ള സ്ഥലത്ത് താമസിച്ചാണ് ഇവർ ചികിൽസ തേടിയിരുന്നത്.
ഇപ്പോഴും ദൂരസ്ഥലങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ കിടത്തി ചികിൽസയെക്കുറിച്ച് ആരായുന്നുണ്ട്.ഇവർക്കായി അടുത്ത വർഷത്തോടെ ഒരു ഇൻ പേഷ്യന്റ് വിഭാഗം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.കൂടാതെ 300ആയുർവേദ ഡോക്ടർമാർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമായി സെന്റ് പോൾസ് ആയുർവേദ യെ മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞുനിർത്തി.
കൂടുതൽ വിവരങ്ങൾക്ക്: 9526202041, 7510352041. apeldhopanichayam@gmail.com