കൊച്ചി: ഏപ്രിൽ 21 ന് കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ള 48 പേർ. ഇതിൽ 30 പേർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 18 പേർ സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിലും ഉൾപ്പെടുന്നു. ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇവരെയെല്ലാവരെയും ഫോണിൽ ബന്ധപ്പെടുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഏപ്രിൽ എട്ടു മുതൽ 13 വരെയാണ് പാലക്കാട് സ്വദേശി എറണാകുളത്ത് ഉണ്ടായിരുന്നത്.