കൊച്ചി: ജില്ലയിലെ കൊവിഡ് ഹോട്ട്‌ സ്‌പോട്ട് ഡിവിഷനുകളിലും കൊച്ചി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു.

ലോക്ക് ഡൗൺ നിർദേശങ്ങൾ വ്യാപാരസ്ഥാപനങ്ങളും, പൊതുജനങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക, സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, അന്തർസംസ്ഥാന യാത്ര നടത്തിയവരുടെ നിരീക്ഷണം ഉറപ്പുവരുത്തുക, ഹാൻഡ് സാനിറ്റൈസിംഗ്, ഹാൻഡ് വാഷിംഗ് ഉറപ്പുവരുത്തുക, അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥല പരിശോധന ,നിർമ്മാണ സൈറ്റുകൾ ,കമ്മ്യൂണിറ്റി കിച്ചൻ ,മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ശുചിത്വ പരിപാലനം എന്നീ പ്രവർത്തനങ്ങളാണ് ഹെൽത്ത് എൻഫോഴ്‌സ്‌മെൻറ് ടീം നടപ്പാക്കുന്നത് .


ആറു സ്ഥാപനങ്ങൾക്ക്

ഇന്നലെ നോട്ടീസ് നൽകി

തമിഴ് നാട്ടിലെ തേനിയിൽ നിന്ന് പച്ചക്കറി ലോറിയിൽ ഒളിച്ചെത്തിയയാളെ തൃപ്പൂണിത്തുറ പുതിയകാവ് ആയുവേദാശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.