തോപ്പുംപടി: പ്രഭാത സവാരിക്കാർ ഇല്ലാതായതോടെ തോപ്പുംപടി ബി.ഒ.ടി. പാലം മുതൽ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം വരെക്കുള്ള വാക്ക് വേ കാട് കയറി നശിക്കുന്നു.കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ളസ്ഥലത്ത് രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലാണ് കോടികൾ മുടക്കി വാക്ക് വേ നിർമ്മിച്ചത്.മദ്ധ്യഭാഗത്തായി മഴവിൽ പാലത്തിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. നടപ്പാത മുഴുവനും ടൈൽ പാകി. അലങ്കാര വിളക്കുകളും, ഇരിപ്പിടങ്ങളും, പാർക്കും, യന്ത്രത്താൽ ചെടികൾക്ക് വെള്ളം ഒഴിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പുലർച്ചെ 5 മുതൽ ഈ നടപ്പാതയിൽ പ്രഭാത സവാരിക്കായി നിരവധി പേർ എത്താറുണ്ട്.സായാഹ്നങ്ങളിൽ പ്രകൃതി ഭംഗി ആസ്വദിക്കാനും കാറ്റ് കൊള്ളാനും നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തിയിരുന്നത് .. കുട്ടികളുടെ പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ മുലം കഴിഞ്ഞ ഒന്നര മാസമായി ഇവിടെ ആരും വരുന്നില്ല.
രാത്രിയിൽ പാറാവുകാരൻ ഇല്ലാത്തതിനാൽ നിർമ്മാണ സാമഗ്രികൾ മോഷണം പോയി.
പനമരങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും സംരക്ഷിക്കാത്തതു മൂലം നശിച്ചു. ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നതും വിനയായി.