അങ്കമാലി: മൂക്കന്നൂർ തെക്കേ അട്ടാറയിൽ ഒഴിഞ്ഞ പറമ്പിൽനിന്ന് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 200 ലിറ്റർ വാഷ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു. അങ്കമാലി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി. സജീവ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ. ഷിബു, പി.പി. ഷിവിൻ, ജിതിൻ
ഗോപി, സി.എസ്. വിഷ്ണു, പി.ടി. അജയൻ, ജാക്‌സൺ തോമസ്, വനിതാ സിവിൽ ഓഫീസർ സ്മിത ജോസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.