പിറവം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളുമായി മൂവാറ്റുപുഴ സഹകരണ സംഘം അസി.രജിസ്ട്രാറിന്റെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകൾ.
കല്ലൂർക്കാട് സർവീസ് സഹകരണ ബാങ്ക് 5,25000 സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ജോളി ജോയിയിൽ നിന്ന് അസി. രജിസ്ട്രാർ ബി. വിജയകുമാർ ഏറ്റുവാങ്ങി.
മുളക്കുളം സർവീസ് സഹകരണ ബാങ്ക് നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.സഖറിയ വർഗീസ് അസി. രജിസ്ട്രാർക്ക് കൈമാറി. ബാങ്ക് സെക്രട്ടറി, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
രാമമംഗലം സർവീസ് സഹകരണ സംഘം പ്രസിഡന്റ് സി.സി. ജോൺ 5 ലക്ഷം രൂപ നൽകി. മണീട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പോൾ വർഗീസ്, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി.ജോസഫ് എന്നിവർ അഞ്ച് ലക്ഷം രൂപയുടെ ചെക്കും മൂവാറ്റുപുഴ സർവീസ് സഹകര ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഏനാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജീമോൻ പോൾ, മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി.എൽദോസ് എന്നിവർ 4 ലക്ഷം രൂപയുടെ ചെക്കും സഹകരണ സംഘം അസി. രജിസ്ട്രാർ.ബി. വിജയകുമാറിന് കൈമാറി.