അങ്കമാലി: ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനടുത്ത് അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം ഒരുമാസം പിന്നിട്ടു. അങ്കമാലി ടൗണിലെ താമസക്കാരായ 172 തൊഴിലാളികൾക്കാണ് ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കൊടുക്കുന്നത്. ഇവർക്ക് കൊവിഡ് പ്രതിരോധത്തിനായി മാസ്കും സാനിറ്റൈസറും സോപ്പും ആർ.എസ്.പിയുടെ 80 -ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നൽകിയിരുന്നു . തൊഴിൽ വകുപ്പും പൊലീസും മുഴുവൻ പേരുടെയും ആധാർ നമ്പറും ഫോട്ടോയും രേഖകളും ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് രണ്ട് തവണ മെഡിക്കൽ ചെക്കപ്പും നടത്തിയിരുന്നു. രണ്ട് ലക്ഷത്തിലേറെ രൂപ ഇതിനായി ആർ.എസ്.പി ചെലവഴിച്ചുവെന്ന് ജില്ലാ സെക്രട്ടറി സ്റ്റീഫൻ പറഞ്ഞു .