ration
ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ എ.ആർ.ഡി 237-ാം നമ്പർ റേഷൻ കടയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേൻ കരിദിനം ആചരിച്ചു. മൂവാറ്റുപുഴ എ.ആർ.ഡി 237-ാം നമ്പർ റേഷൻ കടയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ, സെക്രട്ടറി പി.എസ്. മജീദ്, ട്രഷറർ സിദ്ധിഖ്, ജിജി, നാസർ എന്നിവർ പങ്കെടുത്തു.

അവധിദിവസം റേഷൻകട തുറക്കണമെന്ന സിവിൽ സപ്ലെെസ് വകുപ്പിന്റെ നിർദ്ദേശം പിൻവലിക്കുക, റേഷൻ കാർഡിലുള്ളതും മരണമടഞ്ഞവരുമായവരുടെ പേരിൽ റേഷൻകാർഡ് ഉടമ റേഷൻ സാധനങ്ങൾ വാങ്ങിയാൽ കടഉടമസ്ഥനെതിരെ നടപടിയെടുക്കന്നത് അവസാനിപ്പിക്കുക, റേഷൻ കടയിൽ കാർഡുടമകൾ സാമൂഹ്യ അകലം പാലിക്കാത്തതിന്റെ പേരിൽ കടഉടമകളുടെ പേരിൽ നടപടിയെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.