പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ മാസ്ക്ക് നിർബന്ധമാക്കിയതോടെ വിൽപ്പന പൊടിപൊടിക്കുന്നു. വിപണിയിൽ 10 രൂപ മുതൽ 50 രൂപ വരെയാണ് വില.മാസ്ക്ക് ധരിച്ചില്ലെങ്കിൽ പൊലീസ് പിഴ ആയിരം രൂപ.മാസ്ക്ക് ഇല്ലെങ്കിൽ തൂവാല മുഖത്ത് ആവരണം ചെയ്താൽ മതിയെന്നാണ് അധികാരികൾ പറയുന്നത്. മട്ടാഞ്ചേരി സബ് ജയിലിലും മാസ്ക്ക് നിർമ്മാണം തുടങ്ങി.നാല് തടവുകാർ ദിനംപ്രതി 200 മാസ് ക്കുകൾ നിർമ്മിക്കുന്നതായി ജയിൽ സൂപ്രണ്ട് രാധാകൃഷ്ണൻ പറഞ്ഞു. പത്തോളം വനിതാ സംഘടനകളുംമറ്റു പല സംഘടനകളും സൗജന്യമായി മാസ്ക്ക് നിർമ്മിച്ച് നൽകുന്നുണ്ട്. ശുദ്ധീകരിച്ച് ഉപയോഗിക്കാൻ പറ്റിയ മാസ്ക്കുകളും വിപണിയിൽ ലഭ്യമാണ്. കേസ് ചാർജ് മാസ്കുകളും കൈ ഉറയും മറ്റും കൊച്ചിയിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്തു. ചില കുടുംബ യൂണിറ്റുകളിൽ വനിതാ സംരഭം എന്ന നിലയിൽ മാസ്ക്ക് നിർമ്മാണം നടക്കുന്നുണ്ട്.