അങ്കമാലി: നഗരസഭ നായത്തോട് സൗത്ത് എയപോർട്ട് വാർഡിലെ നെല്ലിക്കാപ്പിള്ളി കോട്ടായി റോഡിന്റെ വശത്തായി അപകടകരമായ നിലയിൽ സ്ഥിതി ചെയ്തിരുന്ന കുളത്തിന്റെ നാലുവശവും വാർഡ് കൗൺസിലർ ടി. വൈ. ഏല്യാസിന്റെ നേതൃത്വത്തിൽ സംരക്ഷണഭിത്തി കെട്ടി കുളം വൃത്തിയാക്കി.
സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് കുളത്തിന് അരികിലൂടെ യാത്രചെയ്യുന്നത്. പ്രദേശത്തെ പ്രധാന ജലസ്രോതസായ കുളത്തിൽ ചപ്പും ചവറുംപായലും നിറഞ്ഞ് മാലിന്യക്കൂമ്പാരമായ നിലയിലായിരുന്നു. പ്രദേശവാസികളുടെ പൂർണ പിന്തുണയോടെ നടന്ന പ്രവർത്തനങ്ങൾക്ക് വാർഡ് വികസന സമിതി വൈസ് ചെയർമാൻ ജിജൊ ഗർവാസീസ്, യു.വി. സജീവ്, ഷൈജു വിതയത്തിൽ, ഷാജു കുട്ടൻ, ബിജു വട്ടപ്പറമ്പൻ, ജോഷി പൂവേലി, വർഗീസ് പൂവേലി തുടങ്ങിയവർ നേതൃത്വം നൽകി.