അങ്കമാലി: പാടത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ കാറ്റും മഴയും തുടങ്ങിയപ്പോൾ അഴിച്ചുകൊണ്ടുവരാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. മൂക്കന്നൂർ തെക്കേ അട്ടാറ കോറാട്ടുകുടി വീട്ടിൽ ഏല്യാസിന്റെ ഭാര്യ അമ്മിണിയാണ് (64) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം 2.45 ഓടെയാണ് അപകടം. മിന്നലേറ്റ് തെങ്ങ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോൾ അമ്മിണി പാടത്ത് വീണുകിടക്കുന്നതാണുകണ്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ഷോബി (കെ.എസ്.ഇ.ബി സബ് എൻജിനിയർ, മൂക്കന്നൂർ), ഷോളി. മരുമക്കൾ:സിമി (ഇൻസ്ട്രക്ടർ, ഗവ. എൻജിനിയറിംഗ്കോളേജ് തൃശൂർ), എൽദോ. സംസ്കാരം ഇന്ന് വൈകിട്ട് മൂക്കന്നൂർ സെന്റ് ജോർജ് സെഹിയോൻ പള്ളി സെമിത്തേരിയിൽ.