ആലുവ: എസ്.എൻ.ഡി.പി യോഗം കങ്ങരപ്പടി ശാഖ വക ശ്രീ സുബ്രഹ്മണ്യ - ഭദ്രകാളി ക്ഷേത്രത്തിൽ 28 മുതൽ മേയ് നാല് വരെ നടത്താൻ നിശ്ചയിച്ചിരുന്ന ക്ഷേത്രോത്സവം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. മേയ് നാലിന് ഉത്രം നാളിൽ രാവിലെ എട്ടുമുതൽ ഒമ്പതുവരെ ക്ഷേത്രത്തിൽ കലശാഭിഷേകം നടക്കുമ്പോൾ ഭക്തർ സ്വന്തം വീടുകളിൽ നിലവിളക്ക് തെളിച്ച് കൂട്ടപ്രാർത്ഥന നടത്തണമെന്ന് ശാഖാ സെക്രട്ടറി മനോഹരൻ അറിയിച്ചു.