case
തോന്നിയ്ക്കയിൽ വീടിന് മുകളിലേക്ക് മരം മറിഞ്ഞു വീണ. നിലയിൽ

കോലഞ്ചേരി: വീശിയടിച്ച കാറ്റിൽ കോലഞ്ചേരി മേഖലയിൽ വ്യാപകനാശം. നിരവധി വീടുകളുടെ മുകളിലേയ്ക്ക് മരം മറിഞ്ഞുവീണു. കൃഷി നാശവുമുണ്ടട്ടയി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

തോന്നിക്ക താന്നിക്കാമറ്റത്തിൽ ജോർജ്, കടയിരുപ്പ് താഴയ്ക്കൽ സുരേഷ്.ടി ഗോപാൽ, മീമ്പാറ വെട്ടു വഴി പുത്തൻ പുരയിൽ മിനി ജോസഫ് എന്നിവരുടെ വീട്ടിലേയ്ക്കാണ് മരം വീണത്. മീമ്പാറ, കടയിരുപ്പ് , കോലഞ്ചേരി എന്നീ പ്രദേശങ്ങളിൽ റബർ, വാഴ, ജാതി എന്നിവ ഒടിഞ്ഞുവീണു. മീമ്പാറ കുടകുത്തി റോഡിൽ മരം മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. പലേടത്തും വൈദ്യുത പോസ്റ്റിലേയ്ക്ക് മരം മറിഞ്ഞുവീണതിനെ തുടർന്ന് വൈദ്യുതി മുടങ്ങി.