ആലുവ: പ്രളയമുണ്ടായാൽ നേരിടുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് പെരിയാറുൾപ്പെടെയുള്ള പുഴകളും, തോടുകളും ചെളിയും മണലും അടിഞ്ഞുകൂടിയതിനാൽ ആഴം കുറവാണെന്നും അതിനാൽ കാലവർഷത്തിന് മുമ്പായി പുഴകളുടേയും തോടുകളടേയും ആഴം കുട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ ഫോണിലൂടെ മുഖ്യമന്ത്രി എം.എൽ.എക്ക് ഉറപ്പ് നൽകിയത്.