ആലുവ: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ മുഴുവൻ കാർഡ് ഉടമകൾക്കും നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം സെക്രട്ടറിയും താലൂക്ക് വികസന സമിതി അംഗവുമായ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡ് ഉടമകൾക്ക് മാത്രമാണ് അഞ്ച് കിലോ അരി നൽകുന്നത്. ബി.പി.എൽ ലിസ്റ്റിൽ ഇല്ലാത്തതിന്റെ പേരിൽ സാധാരണക്കാരായ തൊഴിലാളികൾ, കൃഷിക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർക്ക് അരി നൽകാത്തത് അവരോട് ചെയ്യുന്ന അനീതിയാണ്.