ആലുവ: തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധിയുടെ ശുപാർശയുമായെത്തിയാൽ റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റ് നൽകണമെന്ന നിർദേശം പ്രശ്‌നം സൃഷ്ടിക്കുന്നതായി റേഷൻ ഷോപ്പുടമകൾ. റേഷൻകടയിലെ കാർഡുകൾ കണക്കാക്കി മാത്രമാണ് റേഷൻ കടക്കാർക്ക് സർക്കാർ കിറ്റ് അനുവദിക്കുന്നുള്ളൂവെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി കെ.പി. അരവിന്ദാക്ഷൻ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ എങ്ങിനെ ധാന്യക്കിറ്റ് വിതരണം ചെയ്യുമെന്നതാണ് ചോദ്യം. എന്നാൽ ഇത് സംബന്ധിച്ച് സിവിൽ സപ്‌ളൈസ് അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. അതുപോലെ മരിച്ചുപോയവരുടെ റേഷൻ വിഹിതം നൽകരുതെന്നും നിർദ്ദേശമുണ്ട്. എന്നാൽ റേഷൻ കാർഡുടമ മരണവിവരം എങ്ങിനെ ഉറപ്പുവരുത്തുമെന്നാണ് ചോദ്യം. റേഷൻ കടക്കാരെ വലയ്ക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ അസോസിയേഷൻ ഇന്നലെ കരിദിനവും ആചരിച്ചു