കൊച്ചി: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ പച്ചക്കറി കൃഷി ചെയ്യാൻ സഹായവുമായി റോട്ടറി ഡിസ്ട്രിക്ട് 3201. വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുമായി ചേർന്നാണ് പദ്ധതി. www.rid3201.in എന്ന വെബ്‌സൈറ്റ് വഴി കൃഷിക്ക് ആവശ്യമായ വിത്തുകളും ഗ്രോബാഗുകളും വളങ്ങളും മറ്റുകൃഷി ഉപകരണങ്ങളും ഓർഡർ ചെയ്യാം. സാധനങ്ങൾ വീട്ടുപടിക്കലെത്തും. വീട്ടുകാരെല്ലാം ഒരുമിച്ചുള്ളപ്പോൾ എല്ലാവരിലും പ്രത്യേകിച്ച് കുട്ടികളിൽ കൃഷി ശീലമാക്കാൻ വേണ്ടിയാണ് പദ്ധതിക്ക് രൂപം കൊടുത്തതെന്ന് റോട്ടറി ഗവർണർ ആർ. മാധവ്ചന്ദ്രൻ പറഞ്ഞു.