rape

കൊച്ചി: കണ്ണൂർ പാലത്തായിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി മേധാവി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസിന് വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കും. പ്രതിയെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.

പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയതിനാലാണ് മരട് ഫ്‌ളാറ്റ് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.എ. ദേവസ്യയെ പ്രതി ചേർക്കാൻ സർക്കാരിനോട് അനുമതി തേടിയത്. ആദ്യം അയച്ച അപേക്ഷയിൽ മറുപടി ലഭിക്കാത്തതിനാൽ വീണ്ടും അനുമതി അപേക്ഷ നൽകിയിട്ടുണ്ട്. എ.ജിയോട് നിയമോപദേശം തേടിയെന്നാണ് അറിയുന്നത്.
പനമ്പിള്ളിനഗർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ജസ്‌ന തിരോധനക്കേസിൽ ആശാവഹമായ പുരോഗതിയുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്.