തൃപ്പൂണിത്തുറ: ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത വേനൽമഴയും കാറ്റും വിവിധയിടങ്ങളിൽ വലിയ നാശം വിതച്ചു. തൃപ്പൂണിത്തുറ മൈത്രി നഗറിൽ നടരാജന്റെ വീടിനു മുകളിൽ മരം വീണ് കേടുപാടു പറ്റി. തൃപ്പൂണിത്തുറയിൽ നിന്നെത്തിയ ഫയർഫോഴ്സ് മരം വെട്ടിമാറ്റി.ഉദയംപേരൂരിൽ പി.കെ.എം.സിക്കു സമീപം പത്താം കുഴിയിൽ പി.വി ചന്ദ്രബോസിന്റെ വീടിനു മുകളിലേയ്ക്ക് തേക്കു മരം വീണെങ്കിലും അപകടം ഒഴിവായി.ഉദയംപേരൂർ നടക്കാവു റോഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. വൈദ്യുതി വിതരണം നിലച്ചു. തെക്കൻ പറവൂരിൽ കലിയത്തുകാട്ടിൽ റോഡിൽ മരംം വീണ് ഗതാഗതം തടസ്സപ്പെട്ടു.