കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കുവാനും എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ജൈവ പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചു. ജൈവ സംസ്‌കൃതിയുടെ ജില്ലാതല ഉദ്ഘാടനം വാഴക്കുളം നടുക്കരയിൽ വാഴനട്ട് എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറി എം.ആർ ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എൻ. അരുൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ഹാരിസ്, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി, കെ.ബി. നിസാർ, സുഭിൻ സുൽഭി എന്നിവർ പങ്കെടുത്തു .