അങ്കമാലി: വല്ലം കല്ലറച്ചുള്ളി കെ.എം. ബോണിഫാസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: കെ.എം. രാജൻ (സിറ്റി പേപ്പർ മാർട്ട്, പെരുമ്പാവൂർ), സിസ്റ്റർ സ്റ്റെല്ലാ ഗ്രേസ് (സി.എച്ച്. എഫ്. ആളൂർ), അഡ്വ. ബി. ടോണി, സോഫി ഫ്രാൻസിസ്, ഫാദർ പോൾ ചുള്ളി (വികാരി, സെന്റ് മേരീസ് ചർച്ച് ആലങ്ങാട്), സിസ്റ്റർ ജോസഫൈൻ (സി.എച്ച്.എഫ് കുഴിക്കാട്ടുശേരി), സ്വപ്ന പോൾ (അദ്ധ്യാപിക, സെന്റ് മൈക്കിൾസ് ഹൈ സ്‌കൂൾ, കാവിൽ, പട്ടണക്കാട്). മരുമക്കൾ: ജാൻസി, മേഴ്‌സി, പരേതനായ ഫ്രാൻസിസ് ജോൺ, പോൾ ജോർജ് (ലെയ്‌സൺ ഓഫീസർ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ഹൈക്കോടതി).