ഫോർട്ടുകൊച്ചി: മൂടി കെട്ടിയ അന്തരീക്ഷത്തിൽ വെള്ളിമൂങ്ങ കൊച്ചിയിൽ വിരുന്നിന് എത്തി. ഇന്നലെ വൈകിട്ട് 6 മണി മഴ ചാറുന്ന സമയത്താണ് മട്ടാഞ്ചേരി ടി.എം.അബു റോഡിലെ കെ.എം.റഹീമിന്റെ വീടിന്റെ ഓടിനു പുറത്ത് എത്തിയത്.സമീപത്തെ കുട്ടികളാണ് വെളളിമൂങ്ങയെ ആദ്യം കണ്ടത്.കുറച്ചു പേർ കാമറയിൽ പകർത്തി.അഞ്ച്മിനിറ്റിനുള്ളിൽവെള്ളിമൂങ്ങ യാത്രയായി.