tamil

ചെന്നൈ: കൊവിഡ് 19 പകർച്ച വ്യാധിയെ നേരിടാൻ സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തമിഴ്‌നാട് സർക്കാർ അത്യാധുനിക ദുരന്തനിവാരണ - ഡാറ്റാ അനലിറ്റിക്സ് സെന്റർ സ്ഥാപിക്കുന്നു. എച്ച്.സി.എല്ലുമായി സഹകരിച്ചാണ് സർക്കാർ സെന്റർ സ്ഥാപിക്കുന്നത്. സാങ്കേതിക സഹായത്തോടൊപ്പം തന്നെ ഫലപ്രദമായി റിപ്പോർട്ടിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി നൽകി സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഹെൽപ്പ്ലൈൻ (1070) മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമാക്കുകയാണ് ലക്‌ഷ്യം.

സംസ്ഥാനത്തൊട്ടാകെയുള്ള ദുരന്തങ്ങളുടെ മൊത്തത്തിലുള്ള അവലോകനം നടക്കുന്നത് തമിഴ്‌നാട് സർക്കാറിന്റെ ചെന്നൈയിലെ ദുരന്ത നിവാരണ കേന്ദ്രത്തിലാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് - ഡാറ്റാ അനലിറ്റിക്സ് സെന്റർ, ഇവിടെ സ്ഥാപിച്ചിക്കുന്നതിലൂടെ എച്ച്സി‌എൽ തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡാറ്റാ ട്രെൻഡുകൾ തത്സമയം അറിയുവാനും അവ തത്സമയം പ്രദർശിപ്പിക്കാനും സഹായിക്കും. നിലവിലെ ലോക്ക്ഡൗണി ന്റെ പശ്ചാത്തലത്തിൽ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിനെ ഇതു സഹായിക്കും. നിലവിൽ ദുരന്ത നിവാരണ കേന്ദ്രത്തിലെ കോൾ സെന്റർ (ഹെൽപ്പ് ലൈൻ 1070) പ്രവർത്തിക്കുന്നുണ്ടു. സംസ്ഥാനത്തൊട്ടാകെയുള്ള ആളുകൾക്കു ഏത് അടിയന്തിര സാഹചര്യങ്ങളിലും ഈ നമ്പറിൽ ബന്ധപ്പെടാൻ സാധിക്കും.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ച വിളികൾ വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ കോളുകൾ ഫലപ്രദമായി എത്തിക്കുന്നതിന് ഒരു ഓട്ടോമാറ്റിക് കോൾ ഡിസ്ട്രിബ്യൂഷൻ (എസിഡി) സംവിധാനം നടപ്പിലാക്കി നിലവിലുള്ള കോൾ സെന്റർ നവീകരിക്കുക, കൂടാതെസംസ്ഥാന ഹെൽപ്പ് ലൈനുകളിലേക്ക് എത്തുന്ന ചോദ്യങ്ങൾ ഉചിതമായ ഉത്തരം നൽകാൻ നയിക്കാൻ സഹായിക്കുന്നതിന് ഒരു ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (ഐവിആർ) സംവിധാനം ഏർപ്പെടുത്തുക എന്നിവ എച്ച് സി എൽ നടപ്പാക്കും. കോളുകളോട് പ്രതികരിക്കുന്നതിനും ഭരണപരമായ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പ്രതികരണം നൽകുന്നതിനും കൂടുതൽ ജീവനക്കാരെ നൽകുന്നതിലൂടെ സാധിക്കും. കൊവിഡ് -19 പകർച്ചവ്യാധിയോടുള്ള സംസ്ഥാനവ്യാപകമായ പ്രതികരണം ശക്തിപ്പെടുത്തുന്നതിന് എച്ച്സി‌എല്ലിൽ നിന്ന് അടിയന്തര പിന്തുണ ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റവന്യൂ അഡ്മിനിസ്ട്രേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണറുമായ ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു.