covid-

വിജയവാഡ: ആന്ധ്രയിൽ വിജയവാഡ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ (എ.ഡി.സി.പി), സബ് ഇൻസ്‌പെക്ടർ (എസ്‌ഐ) എന്നിവരുൾപ്പെടെ 12 ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് ദ്രുത പരിശോധനയിൽ കൊവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവരുടെ സ്രവ സാമ്പിളുകൾ സ്ഥിരീകരണ പരിശോധനയ്ക്കായി അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

കൃഷ്ണലങ്ക പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌.ഐയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കമ്മിഷണർ ചീ ദ്വാരക തിരുമല റാവു കൂടുതൽ രോഗബാധിതർ ഉണ്ടോ എന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ, ചുവന്ന മേഖലയായ റാണിഗരിത്തോട്ടയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

ഇതിനെത്തുടർന്ന്, നിലവിൽ തങ്ങളുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും ദ്രുതഗതിയിൽ പരിശോധന നടത്താൻ സിപി നഗരത്തിലെ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ, എ‌ഡി‌സി‌പി റാങ്ക് ഉദ്യോഗസ്ഥൻ, ഒരു വനിത എസ്‌ഐ, എട്ട് പൊലീസ് കോൺസ്റ്റബിൾമാർ ഉൾപ്പെടെ ഉള്ളവർക്ക് രോഗ ബാധ സംശയിക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിരീകരിക്കുന്നതിനായി ഒരു വൈറോളജി ലാബിലേക്ക് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. വൈറസ് കൂടുതൽ പകരുന്നത് തടയാൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക കോൺടാക്റ്റുകളുടെ സാമ്പിളുകളും പരിശോധിക്കും.

റെഡ് സോണുകളിൽ വാഹന മാർച്ച്

വിജയവാഡയിലെ കൃഷ്ണ ലങ്ക, കർമ്മിക നഗർ, ഖുദ്ദസ് നഗർ എന്നിവിടങ്ങളിൽ കൊവിഡ് -19 പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സിറ്റി പൊലീസ് ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കുകയും ഞായറാഴ്ച എല്ലാ റെഡ് സോണുകളിലും വാഹന മാർച്ച് നടത്തുകയും ചെയ്തു. കമ്മിഷണർ ചീ ദ്വാരക തിരുമല റാവു, ജില്ലാ കളക്ടർ എ എംഡി ഇംതിയാസ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിക്രാന്ത് പാട്ടീൽ എന്നിവർ കൃഷ്ണ ലങ്കയിൽ നടന്ന വാഹന മാർച്ചിൽ പങ്കെടുത്തു. അതുപോലെ തന്നെ വെസ്റ്റ്‌ സോൺ പൊലീസും വിദ്യാരാപുരത്ത് 30 വാഹനങ്ങളുമായി മാർച്ച് നടത്തി. കൃഷ്‌ണലങ്കയിലെ ഗുരുരള രാഘവയ്യ തെരുവിൽ നിന്ന് 25 ഓളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായും പ്രദേശം മുഴുവൻ കർശന നിരീക്ഷണത്തിലാണെന്നും തിരുമല റാവു പറഞ്ഞു.