കൊച്ചി : പച്ചക്കറി വിത്തുകൾ പാകിയും ചെടികൾ നട്ടും 30 ന് കത്തോലിക്ക കോൺഗ്രസ് ദിനം ആചരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൊവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കൃഷിയിലേക്ക് തിരികെ പോകണമെന്ന ആഹ്വാനവുമായാണ് 102 ാം ജന്മ ദിനത്തിൽ പ്രതീകാത്മകമായി ചെടികൾ നടുന്നത്. ഭക്ഷ്യകാര്യത്തിൽ സംസ്‌ഥാനത്തെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം , ഡയറക്ടർ ഫാ. ജയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചകുന്നേൽ എന്നിവർ പറഞ്ഞു.