ljp
ലോക ജനശക്തി പാർട്ടി ജില്ലയിലെ എല്ലാ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം ആലുവയിൽ എൽ.ജെ.പി ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യു എസ്.എ. രാജന് നൽകി നിർവഹിക്കുന്നു

ആലുവ: ലോക ജനശക്തി പാർട്ടി (എൽ.ജെ.പി) ജില്ലയിലെ എല്ലാ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കും ഭക്ഷ്യധാന്യ കിറ്റ് നൽകും. കേരള ജേർണലിസ്റ്റസ് യൂണിയന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. ജില്ലാതല വിതരണോദ്ഘാടനം ആലുവയിൽ എൽ.ജെ.പി ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ്.എ. രാജന് നൽകി നിർവഹിച്ചു.

എൽ.ജെ.പി സംസ്ഥാന സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ, ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, എ.എം. റഹീം, കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ പ്രസിഡന്റ് ബോബൻ ബി കിഴക്കേത്തറ എന്നിവർ സംസാരിച്ചു.