കൊച്ചി: വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള വേവലാതിയിലാണ്ഹോട്ടലുടമകൾ. വരുമാനം നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. നിബന്ധനകൾക്ക് വിധേയമായി പാതി തുറന്ന് പാഴ്‌സൽ നൽകിയവരുൾപ്പെടെ ഹോട്ടലുടമകളും തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
അരലക്ഷത്തോളം ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗങ്ങൾ 35,000. ഇവയെ ആശ്രയിച്ച് അഞ്ച് ലക്ഷത്തോളം തൊഴിലാളി കുടുംബങ്ങൾ കഴിയുന്നുണ്ട്. നിലയില്ലാത്ത കടബാദ്ധ്യതയിലാണ് തൊഴിലാളികൾ. . ഇത് തൊഴിൽ നഷ്ടം സൃഷ്ടിക്കുമെന്നത് ജീവനക്കാരിൽ ഭീതി വർധിപ്പിക്കുന്നു. മറ്റ് മേഖലകളും സമാനമായ സ്ഥിതി നേരിടുന്നതിനാൽ പുതിയ വരുമാന മാർഗം കണ്ടെത്തലും പ്രയാസകരമാകും.
. വാടക താൽകാലികമായി ഒഴിവാക്കണമെന്ന നിർദേശം കെട്ടിട ഉടമകൾ പലരും അംഗീകരിക്കുന്നുണ്ടെങ്കിലും കരാർ കാലാവധി അവസാനിക്കുമ്പോൾ കെട്ടിടം ഒഴിയണമെന്ന് വ്യവസ്ഥ വയ്ക്കുന്നതായി ആക്ഷേപമുണ്ട്.
# നഷ്‌ടം 600 കോടി
നിയന്ത്രണങ്ങൾക്ക് വിധേയമായി പല സ്ഥലങ്ങളിലും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാമെന്ന നിർദേശം കേന്ദ്ര ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഏത് സാഹചര്യത്തിലായാലും തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ ആശങ്കയിലാണ് വ്യാപാരികൾ.
. പൊതുഗതാഗത സംവിധാനങ്ങൾ പുന:സ്ഥാപിക്കപ്പെടാതെ കച്ചവടം നടക്കില്ല. ലോക്ക് ഡൗണിന് മുമ്പ് സൂക്ഷിച്ചിരുന്ന പച്ചക്കറി, പലവ്യഞ്ജനങ്ങൾ ഭൂരിഭാഗവും സമൂഹ അടുക്കളകൾക്ക് സംഭാവന ചെയ്തു. ലോക്ക് ഡൗൺകാലത്ത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് ഏറ്റവും കുറഞ്ഞത് 600 കോടിയുടെ നഷ്‌ടമുണ്ടായി
ജി. ജയപാൽ ,ജനറൽ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
# അന്യസംസ്ഥാനക്കാരെ മടക്കരുത്
ഹോട്ടൽ മേഖലയിൽ പണിയെടുക്കുന്നവരിൽ അധികവും അന്യസംസ്ഥാനക്കാരാണ്. ഇവർ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായാൽ കടുത്ത പ്രതിസന്ധിയാകും.. ഇതൊഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) അധികൃതർ പറഞ്ഞു
നിലവിലുണ്ടായിരുന്നതിന്റ 20 ശതമാനം കച്ചവടം മാത്രമെ തുറക്കുമ്പോൾ പ്രതീക്ഷിക്കുന്നുള്ളു
പെട്ടെന്ന് ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാനാവശ്യമായ തുക ഭൂരിഭാഗം ഉടമകളുടെയും കൈവശമില്ല.
പലചരക്ക് സാധനങ്ങളുടെ ലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തു.
ഹോട്ടലുകളെല്ലാം ലോക്ക് ഡൗണിന് ശേഷം ഉടൻ പ്രവർത്തിക്കാൻ സാദ്ധ്യതയില്ല