കൊച്ചി : കൊവിഡിനോടു പൊരുതുന്ന ധീരയോദ്ധാക്കളോട് കുട്ടികൾക്കുള്ള കരുതലും സ്നേഹവും അറിയിക്കാൻ തപാൽവകുപ്പ് സൗകര്യം ഒരുക്കുന്നു. നിങ്ങളുടെ കൈപ്പടയിലെഴുതിയ കത്തുകളും നിങ്ങൾ വരച്ച ചിത്രങ്ങളും പെയിന്റിംഗുകളും സ്‌കാൻ ചെയ്ത് epost.ernakulamdop@gmail.com എന്ന വിലാസത്തിൽ മേയ് മൂന്നിനകം അയക്കണം. 12 വയസിനു താഴെയുള്ള കൊച്ചുകൂട്ടുകാർക്ക് പങ്കെടുക്കാം. ഈ സമ്മാനം ഇപോസ്റ്റ് വഴി തപാൽവകുപ്പ് കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് എത്തിച്ചുകൊടുക്കും. 'എന്റെ കൊറോണ യോദ്ധാവ്' എന്നു പേരിട്ടിരിക്കുന്ന പദ്ധതി വഴി വ്യക്തികൾ, കളക്ടർ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ തുടങ്ങി ആർക്കും സ്‌നേഹസമ്മാനം കൈമാറാം. സമ്മാനത്തോടൊപ്പം നിങ്ങളുടെ പേരും വയസും വിലാസവും ഉൾപ്പെടുത്താൻ മറക്കരുത്. ഫോൺ : 7907530925.