കൊച്ചി: വിദേശത്ത് കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര അഭ്യന്തര മന്ദ്രാലയത്തിന് നിവേദനം സമർപ്പിച്ചു.
കൊവിഡ് ഒഴികെയുള്ള കാരണത്താൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കഴിഞ്ഞ 23 വരെ തടസം ഉണ്ടായിരുന്നില്ല. എന്നാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം വേണമെന്ന് പുതിയ ഉത്തരവ് വന്നതോടെ ഇന്ത്യൻ എംബസികൾ ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് നിവേദനത്തിൽ പറയുന്നു