വായ്പയ്ക്ക് മൊറട്ടോറിയം നൽകാൻ ബാങ്കിന്റെ പേരിൽ വ്യാജഫോൺകോളുകൾ.
കോലഞ്ചേരി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയത്തിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്.
# പ്രതികരിക്കരുത്
വായ്പയ്ക്ക് മൊറട്ടോറിയം ലഭ്യമാക്കാമെന്ന വാഗ്ദാനവുമായാണ് പുതിയ തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് പിൻ നമ്പർ, ഒ.ടി.പി എന്നിവ ചോദിച്ചറിഞ്ഞ് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് രീതി.
മൊറട്ടോറിയത്തിന് നേരിട്ടോ, പാസ്ബുക്കിലുള്ള ബാങ്ക് ശാഖയുടെ ഫോൺ നമ്പറിലോ, ബാങ്ക് വെബ്സൈറ്റിലെ നമ്പറിലോ മാത്രം ബന്ധപ്പെടുക.
ഇത്തരം വിളികളോട് ഒരു കാരണവശാലും പ്രതികരിക്കേണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിനിരയായാൽ ഉടൻ ജില്ലാ സൈബർ സെല്ലിൽ ബന്ധപ്പെടണം.