helth-dept-ezhekkara-
ഏഴിക്കരയുടെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

പറവൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴിക്കര പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. സമൂഹ അടുക്കള, റേഷൻകടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യനില, താമസിക്കുന്ന കെട്ടിടത്തിലെ ശുചിത്വ സൗകര്യങ്ങൾ, ഭക്ഷണലഭ്യത എന്നിവയാണ് പരിശോധിച്ചത്. കൈകൾ കഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തി.

ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. നൂർജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.ലിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ബി. പ്രീതി അറിയിച്ചു.