salary

കൊച്ചി : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ തുക അഞ്ചു മാസത്തേക്ക് പിടിക്കുമെന്ന 23ലെ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ അദ്ധ്യാപക - സർവീസ് സംഘടനകൾ ഹൈക്കോടതിയിൽ ഹർജി നൽകി. പിടിക്കുന്ന തുക തിരികെ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും എന്നു നൽകുമെന്നു വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു.ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാരിന് ഏകപക്ഷീയമായി ശമ്പളം പിടിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചട്ടമോ നിയമമോ ഇല്ലാതെ പണം പിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജികളിൽ പറയുന്നു.

ഹർജിക്കാർ

കേരള വൈദ്യുതി മസ്ദൂർ സംഘം (ബി.എം.എസ്), ഫോറം ഫോർ ജസ്റ്റിസ്, കെ.എസ്.ആർ.ടി.സി എംപ്ളോയീസ് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളേജ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ, ദി ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ളോയീസ് അസോസിയേഷൻ, കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി).