ramsan
ആട്ടായം ദസൂഖി ജുമാമസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്യുന്നു

മൂവാറ്റുപുഴ: ആട്ടായം ദസൂഖി ജുമാമസ്ജിദ് പരിപാലന സമിതി നാനാജാതി മതസ്ഥരായ നിർധന കുടുംബങ്ങൾക്ക് റംസാനോടനുബന്ധിച്ച് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. മഹല്ല് പരിധിയിലെ 220 കുടുംബങ്ങൾക്ക് അരിപ്പൊടി ഉൾപ്പെടെ നിത്യേപയോഗ വസ്തുക്കൾ അടങ്ങുന്ന കിറ്റാണ് നൽകിയത്. മഹല്ല് പ്രസിഡന്റ് സി.എം.മുസ്ഥഫ, സെക്രട്ടറി സി.,യു. ജലീൽ, ട്രഷറാർ പി.എം.ഉമ്മർകുഞ്ഞ്, ഭരണസമിതി അംഗങ്ങളായ എം.എം.അബു, ഷാഹിദ് മക്കാർ, റിയാസ് ചക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.