പറവൂർ : ഞായറാഴ്ചയുണ്ടായ മിന്നലും കാറ്റും മഴയും നഗരത്തിലും സമീപ പ്രദേശങ്ങളിലും നാശം വിതച്ചു. താമരക്കുളം റോഡിൽ തെങ്ങുകൾ കടപുഴകി വീണു. ഫയർഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്. പള്ളിത്താഴം വലിയപറമ്പിൽ ഷൺമുഖന്റെ പശു മിന്നലേറ്റു ചത്തു. ലൈനിൽ മരം വീണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. തകരാർ പരിഹരിക്കാൻ നാല് മണിക്കൂറോളമെടുത്തു. റോഡുകളിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.