മൂവാറ്റുപുഴ: കൊവിഡ്-19 പ്രതിസന്ധി കാലഘട്ടത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ വിവിധ ഇനം പച്ചക്കറി വിത്തുകൾ നൽകി. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ആയവന കൃഷി ഓഫീസർ ബോസ് മത്തായി ജൈവ കൃഷിയെ കുറിച്ച് ക്ലാസെടുത്തു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്. ദിൽരാജ്, സെക്രട്ടറി പി.എസ്.രാജേഷ്, വൈസ് പ്രസിഡന്റ് കെ.എം. ഫൈസൽ, ജോയിന്റെ സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി, ആരക്കുഴ കൃഷി ആഫീസർ സണ്ണി കെ.എസ്, ആവോലി കൃഷി ആഫീസർ ശ്രീകല ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.