കൊച്ചി: വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിന്റെ മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പനങ്ങാട് പൊലീസ് സ്‌റ്റേഷനിൽ ഇൻസ്‌പെക്ടർ ശ്യാം കെ.യുടെ ആരോഗ്യ പരിശോധന നടത്തിയാണ് സേവനങ്ങൾക്ക് തുടക്കമായത്. ആദ്യദിനമായ തിങ്കളാഴ്ച കുമ്പളം, മാടവന എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സേവനം നൽകി. ഇന്ന് പനങ്ങാട് പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ സേവനമെത്തിക്കും. ഡോക്ടറുടെ പരിശോധനയ്ക്ക് പുറമെ അത്യാവശ്യ മരുന്നുകളും സൗജന്യമായി നൽകും. വി.പി.എസ് ലേക്ക്‌ഷോറിന്റെ പരിസരത്തുള്ള മരട്, കുണ്ടന്നൂർ, പനങ്ങാട്, കുമ്പളം, മാടവന, നെട്ടൂർ, ചാത്തമ്മ, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാവുകയെന്ന് സി.ഇ.ഒ എസ്.കെ അബ്ദുള്ള അറിയിച്ചു. സേവനങ്ങൾക്ക് : 99616 40000.