കിഴക്കമ്പലം:ഞായറാഴ്ച വൈകിട്ട് പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാ​റ്റിൽ വിവിധ സ്ഥലങ്ങളിൽ മരം വീണു. ചൂരക്കോട് വീടിനു മുകളിൽ വീണ മരം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാ​റ്റിയതിനു ശേഷം മുറിച്ചു മാ​റ്റി.വീട്ടൂർ തൃക്കളത്തൂർ റോഡിൽ വനംവകുപ്പിന്റെ അധീനതയിൽ നിന്നിരുന്ന അക്വേഷ്യ ഉൾപ്പെടെ തണൽ മരങ്ങൾ മറിഞ്ഞ് 11 കെ വി ലൈനിലും റോഡിലുമായി വീണു. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കുന്നത്തുനാട് പൊലീസ് സ്​റ്റേഷന്റെ എതിർവശമുള്ള റോഡിൽ റബ്ബർ മരം വീണതും പട്ടിമറ്റം ഫയർഫോഴ്സ് മുറിച്ചു മാ​റ്റി.സ്റ്റേഷൻ ഓഫീസർ ടി.സി സാജുവിന്റെ നേതൃത്വത്തിൽ എ.എസ് സുനിൽ കുമാർ, ബിബിൻ എ.തങ്കപ്പൻ, പി.യു പ്രമോദ് കുമാർ, നിതിൻ എസ്. എസ്, ജെയിംസ് നോബിൾ, ബിനിൽ വി കെ, അനുരാജ് എം ആർ, കെ വി ജോണി, എം വി ജോണി എന്നിവർ നേതൃത്വം നൽകി.