ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റുകളെത്തിച്ച് വനിതാ മെമ്പർ മാതൃകയായി. കീഴ്മാട് ഗ്രാമപഞ്ചായത്ത് എടയപ്പുറം 19ാം വാർഡ് മെമ്പർ സാഹിദ അബ്ദുൾ സലാമാണ് മറ്റ് ജനപ്രതിനിധികൾക്കാകെ മാതൃകയായത്.
വാർഡിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി വാർഡിലെ വ്യവസായി മാനാടത്ത് എം.എ. മുഹമ്മദിനെ മെമ്പർ സമീപിക്കുകയായിരുന്നു. തുടർന്നാണ് വാർഡിലെ മുഴുവൻ കുടുബങ്ങൾക്കുമുള്ള ഭക്ഷ്യധാന്യ കിറ്റ് അദേഹം നൽകിയത്. സാഹിദ അബ്ദുൾ സലാമിന് കിറ്റുകൾ അൻവർ സാദത്ത് എം.എൽ.എ കൈമാറി. മുഹമ്മദ് അമീൻ, വി.കെ മുഹമ്മദ് ഹാജി, പി.എ മഹബൂബ്, റനീഫ് അഹമദ്, വി.എം. നാസർ, എം.ബി. ഇസ്ഹാഖ്, എം.ബി. ഉസ്മാൻ എന്നിവർ സംബന്ധിച്ചു.