മൂവാറ്റുപുഴ: അക്വാറിയം ഫിഷ് മേടിക്കാൻ സൂക്ഷിച്ചു വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിദ്യാർത്ഥി. മൂവാറ്റുപുഴ മടവൂർ അരിഞ്ഞാൽ വീട്ടിൽ ഏലിയാസ് മകൻ തരുണാണ് പണം നൽകിയത്. മൂവാറ്റുപുഴ നിർമ്മല സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയാണ് തരുൺ. അവധി കാലത്ത് അക്വാറിയം ഫിഷ് വാങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്നതാണ് 2231രൂപയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി പി.ആർ.ഒ അനിൽകുമാറിനെ ഏൽപ്പിച്ചത്. തുക എറണാകുളം കളക്ടറെ ഏൽപ്പിക്കുമെന്നുപി.ആർ. ഒ പറഞ്ഞു.