bjp
ബിനാനിപുരം ഗവ. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ബി.ജെ.പി കടുങ്ങല്ലൂർ 18 ാം വാർഡ് കമ്മിറ്റി ആദരിക്കുന്നു

ആലുവ: എടയാർ ബിനാനിപുരം ഗവ. ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ബി.ജെ.പി കടുങ്ങല്ലൂർ 18 ാം വാർഡ് കമ്മിറ്റി ആദരിച്ചു. കളമശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബേബി സരോജം, കടുങ്ങല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി രാമചന്ദ്രൻ, എം.വി. വിജയകുമാർ, രതീഷ്, മോഹനൻ പാലയ്ക്കൽ, എൻ.പി. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.