sndp
എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾഅദ്ധ്യാപകർ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ശമ്പളതുക പ്രിൻസിപ്പാൾ ഇ.ജി ബാബു എം.സ്വരാജ് എം.എൽഎയ്ക്ക് കൈമാറുന്നു

തൃപ്പൂണിത്തുറ: ലോക്ക് ഡൗൺ കാലത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകി അദ്ധ്യാപക ദമ്പതികൾ.ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.ജി ബാബു ഒരു മാസത്തെെ ശമ്പളത്തുകയായ 96790 രൂപയും ഭാര്യയും ഈ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യാപികയുമായ എൻ.എസ് അജിത ഒരു മാസത്തെ ശമ്പളമായ 56100 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകിയത്. സ്കൂളിലെ ഹെഡ്മിസ്ട്രസ് എൻ.സി ബീനയും ഒരു മാസത്തെ ശമ്പള തുകയായ 78180 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.. ഇന്നലെ സ്കൂളിൽ പ്രിൻസിപ്പൽ ഇ .ജി ബാബു എം.എൽ.എ എം. സ്വരാജിന് കൈമാറി.ചടങ്ങിൽ എസ്.എൻ.ഡി പി ഭാരവാഹികളായ ഡി.ജിനുരാജ്, കെ.ആർ ഷിബു എന്നിവരും പങ്കെടുത്തു.