കൊച്ചി: കടൽ ക്ഷോഭത്തിന് സാധ്യതയേറിയ ചെല്ലാനത്തെ ജിയോ ട്യൂബ് നിർമ്മാണം ധ്രൃതഗതിയിലാക്കണമെന്നും കടൽ ഭിത്തി തകർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ജിയോ ബാഗുകൾ നിറച്ച് സംരക്ഷണ ഭിത്തി തീർക്കണമെന്നുംആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ജില്ലയുടെ ചുമതലക്കാരനായ മന്ത്രി വി.എസ്.സുനിൽ കുമാറിനെ കണ്ടു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസിന് കൈമാറിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. തുടർന്ന്മന്ത്രിയും കളക്ടറും ഫോർട്ട് കൊച്ചി ആർ.ഡി. ഒ സ്‌നേഹിൽ കുമാറുമായിചർച്ച നടത്തി. കഴിഞ്ഞ വർഷം നടപ്പാക്കും എന്ന് പറഞ്ഞ ജിയോ ട്യൂബ് ഇത് വരെ നടപ്പായിട്ടില്ലെന്ന് എം. പി മന്ത്രിയെ അറിയിച്ചു.

കാലാവസ്ഥയിൽ വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കടൽ ക്ഷോഭത്തിന് സാദ്ധ്യതയുണ്ട് . കടലാക്രമണം ഉണ്ടായാൽ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനെ പറ്റി ചിന്തിക്കുവാൻ പറ്റാത്ത അവസ്ഥായാണ്. അവർ വലിയ ഭീതിയിലാണ്.