ആലുവ: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ആലുവ ടൗൺ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള സേവനങ്ങൾക്ക് താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
• രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം.
• 2020 ജനുവരി മുതൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ് വരെ പുതുക്കാം. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം.
• രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ചെയ്യാം. ഒർജിനൽ സർട്ടിഫിക്കറ്റുകൾ ആഗസ്റ്റ് 27നകം ഓഫീസിൽ ഹാജരാക്കണം. 2019 ഡിസംബർ 20ന് ശേഷം ജോലിയിൽ നിന്ന് നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാം.
• സേവനങ്ങൾ സംബന്ധിച്ച് സംശയമുള്ളവർ 0484 2631240 നമ്പറിൽ ബന്ധപ്പെടണം.